കൊട്ടാരക്കര: മഴക്കെടുതിയിൽ ഇന്നലെ മാത്രം 16 വീടുകൾ ഭാഗീകമായും ഒരുവീട് പൂർണമായും നശിച്ചു. ഇതോടെ ആകെ 52 വീടുകൾ ഭാഗീകമായും മൂന്ന് വീടുകൾ പൂർണമായും നശിച്ചു. കൃഷി നാശം ഉൾപ്പെടെ 20 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കലയപുരം ഇഞ്ചക്കാട് വെട്ടുകാട്ടിൽ വീട്ടിൽ ബെറ്റി ജോൺസന്റെ വീടിന്റെ ഒരുവശം തകർന്നുവീണു. ഓട്ടുമല രാജേഷ്ഭവനിൽ രാജമ്മയുടെ വീടിന്റെ മേൽക്കൂര കാറ്റിൽ പറന്നു പോയി. ചുവരുകൾക്കും കേടുപാടു സംഭവിച്ചു. മാങ്കോട് പുതുശ്ശേരി കാക്കാംകുന്ന് ഉടുംബുംകോണത്ത് വീട്ടിൽ വത്സലകുമാരിയുടെ വീട് കാറ്റിലും മഴയിലും പൂർണമായും നശിച്ചു. കുടവട്ടൂർ ചെറുകരക്കോണം ഏലായിൽ പ്രഭാ നിവാസിൽ
പ്രതീഷിന്റെ കുലച്ച ഏത്തവാഴകൾ നിലംപൊത്തി, കുടവട്ടൂർ പൊയ്കവിളവീട്ടിൽ പ്രസന്നകുമാരിയുടെ മരച്ചീനിത്തോട്ടം വെള്ളം കയറി നശിച്ചു. മാരൂർ പ്രിയഭവനിൽ വിജയൻപിള്ള, മഠത്തിലഴികത്ത് വീട്ടിൽ അരവിന്ദാക്ഷൻ, പുന്നവിളവീട്ടിൽ രാധാകൃഷ്ണൻ, ആലുവിള വീട്ടിൽ സുധാകരൻപിള്ള, അഭിലാഷ് മന്ദിരത്തിൽ ശശിധരൻ എന്നിവരുടെ മരച്ചീനിക്കൃഷി നശിച്ചു. തൃക്കണ്ണമംഗൽ ഇ.ടി.സി ജംഗ്ഷനിൽ പെരുവംകാല
ഏലായിൽ ചേരൂർ സജി, ചേരൂർ ജോൺ,ചെറുപൊയ്കവീട്ടിൽ ബാബു എന്നിവരുടെമരച്ചീനി, ഏത്തവാഴ, പച്ചക്കറികൾ എന്നിവ വെള്ളക്കെട്ടിൽ നശിച്ചു.