കുന്നത്തൂർ : കിഫ്ബി പദ്ധതിയനുസരിച്ച് നിർമ്മാണം നടന്നുവരുന്ന പതാരം - മാലുമേൽക്കടവ് റോഡ് ഇടിഞ്ഞുതാണു. ശൂരനാട് തെക്ക് പൂവന്തറ ജംഗ്‌ഷനിലാണ് പാതയോരം തകർന്നത്. .സൈഡ് വാൾ കെട്ടി മണ്ണിട്ടിരുന്ന അരക്കിലോമീറ്ററോളം ഭാഗമാണ് കനത്ത മഴയിൽ തകർന്നത്. അശാസ്ത്രീയ നിർമ്മാണമാണ് തകർച്ചയ്ക്ക് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.