ശാസ്താംകോട്ട: മൈനാഗപ്പള്ളി മണ്ണൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ ദേവിയുടെ പുനപ്രതിഷ്ഠ ക്ഷേത്രംതന്ത്രി മുരിങ്ങൂർമന നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ നാളെ പുലർച്ചെ 2.43നും 4.09നും മദ്ധ്യേ നടക്കും. കൊവിഡ് മാനദണ്ഡം പാലിച്ചാകും ചടങ്ങുകളെന്ന് ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് രവി മൈനാഗപ്പള്ളിയും സെക്രട്ടറി സുരേഷ് ചാമവിളയും അറിയിച്ചു.