കൊല്ലം: ന്യൂനമർദ്ദത്തെ തുടർന്നുണ്ടായ കാറ്റിലും മഴയിലും കടലാക്രമണത്തിലും നഷ്ടമുണ്ടായവർക്ക് ധനസഹായം നൽകുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ അറിയിച്ചു.
അടിയന്തര സാഹചര്യം നേരിടാൻ എൻ.ഡി.ആർ.എഫ് സംഘം സജ്ജമാണ്. കടലാക്രമണം ശക്തമായ ഇരവിപുരം, താന്നി മേഖലകൾ സന്ദർശിച്ച് നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് അദ്ദേഹം നിർദേശം നൽകി.