കൊല്ലം: മഴക്കാല രോഗങ്ങൾ പ്രതിരോധിക്കാൻ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഡ്രൈ ഡേ ആചരിച്ചു. വിവിധ ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭാ പരിധികളിലും കൊവിഡ് വ്യാപന സാദ്ധ്യതകൂടി പരിഗണിച്ചുള്ള ശുചീകരണ പ്രവർത്തനങ്ങളും ബോധവത്കരണവും നടത്തി. ഹരിത കേരളം മിഷൻ, കുടുംബശ്രീ, ഹരിത കർമ്മ സേന, തൊഴിലുറപ്പ് തൊഴിലാളികൾ, സന്നദ്ധ പ്രവർത്തകർ, ആശാവർക്കർമാർ, യുവജന സംഘടനകൾ എന്നിവരുടെ സംയുക്ത സംഘങ്ങളാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.