aliamol
ആലിയ മോൾ

ഓച്ചിറ: അഞ്ചുവയസുകാരി ആലിയ മോൾക്ക് മജ്ജ മാറ്റിവെക്കാനായി സുമനസുകളുടെ സഹായം തേടുന്നു. മഠത്തിൽക്കാരാണ്മ പറക്കവയൽ പുത്തൻവീട്ടിൽ ഹസിം - ജാസ്മി ദമ്പതികളുടെ ഇളയമകളായ ആലിയയ്ക്ക് മൂന്നു വയസുള്ളപ്പോഴാണ് വിട്ടുമാറാത്ത പനി ബാധിച്ചത്. തുടർന്ന് എസ്.എ.ടി ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കുഞ്ഞിന് മജ്ജ സംബന്ധമായ അസുഖമുണ്ടെന്ന് കണ്ടെത്തിയത്. ഇപ്പോൾ വെല്ലൂർ ആശുപത്രിയിൽ തുടർചികിത്സയിലാണ്.

നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്താലാണ് മരുന്നിനും ചികിത്സയ്ക്കുമുള്ള പണം കണ്ടെത്തുന്നത്. അടിയന്തരമായി മജ്ജ മാറ്റിവെയ്ക്കണമെന്നാണ് വിദഗ്ദ്ധ ഡോക്ടർമാരുടെ നിർദ്ദേശം. ഇതിന് 30 ലക്ഷം രൂപ ചെലവ് വരും. നിത്യവൃത്തിക്കുപോലും ബുദ്ധിമുട്ടുന്ന പിതാവും കുടുംബവും ചോർന്നൊലിക്കുന്ന വീട്ടിലാണ് താമസം. സുമനസുകളുടെ സഹായം മാത്രമാണ് ഈ കുടുംബത്തിന് ആകെയുള്ള പ്രതീക്ഷ. ഇതിനായി

ജനപ്രതിനിധികളുടെയും പൊതുപ്രവർത്തകരുടെയും നേതൃത്വത്തിൽ ഓച്ചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ബി. ശ്രീദേവി രക്ഷാധികാരിയായും ഹബീബുള്ള വല്യത്ത് ചെയർമാനായും ഗ്രാമ പഞ്ചായത്തംഗം മാളു സതീഷ് കൺവീനറായും ''ആലിയ മോൾ ചികിത്സാ സഹായ സമിതി'' രൂപീകരിച്ചിട്ടുണ്ട്. ഓച്ചിറ ഫെഡറൽ ബാങ്കിൽ ഇവർക്ക് സഹായമെത്തിക്കാനായി അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ - 17320200002205. എെ.എഫ്.എസ്.സി കോഡ്- FDRL0001732. ഫോൺ- 9995554575, 9497798991, 9387439302.