പടിഞ്ഞാറേക്കല്ലട : ശക്തമായ കാറ്റിലും മഴയിലും പടിഞ്ഞാറേക്കല്ലടയിലെ പല ഭാഗങ്ങളിലും വൻ നാശനഷ്ടം. ഇന്നലെ രാത്രിയോടെയാണ് മിക്ക സ്ഥലത്തും വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത്. ശാസ്താംകോട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മാത്രം മരങ്ങൾ വീണ് 55 ഓളം വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു. ഏകദേശം 25 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം സംഭവിച്ചെന്ന് വൈദ്യുതി ബോർഡ് അറിയിച്ചു. കടപുഴയിൽ ഉപകരികുന്നം ക്ഷേത്രത്തിനു സമീപം നാഷണൽ ഹൈവേയോടു ചേർന്ന ഭാഗത്ത് മണ്ണിടിച്ചിലുണ്ടായി. നിയുക്ത എം.എൽ.എ കോവൂർ കുഞ്ഞുമോൻ, തഹസിൽദാർ ഓമനക്കുട്ടൻ, പടിഞ്ഞാറേ കല്ലട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി. ഉണ്ണിക്കൃഷ്ണൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് എൻ. യശ്പാൽ തുടങ്ങിയവർ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചു.