കുണ്ടറ: അടുക്കളയിൽ ചാരായം വാറ്റുന്നതിനിടെ യുവാവ് പൊലീസിന്റെ പിടിയിലായി. പെരിനാട് പെരുനാട് ചേരി ഗ്രന്ഥ കൈരളി നഗർ അജിത്ത് വിലാസത്തിൽ അനീഷിനെയാണ് (34) കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കുണ്ടറ സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഇയാളുടെ വീട്ടിൽ നിന്ന് 35 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു.