കൊല്ലം: ടി.കെ.എം എൻജിനിയറിംഗ് കോളേജ് മെക്കാനിക്കൽ വിഭാഗം റിട്ട. പ്രൊഫസർ കരിക്കോട് രേവതിയിൽ പ്രൊഫ. ജെ. ബെഞ്ചമിൻ (66) നിര്യാതനായി. സംസ്‌കാരം നടത്തി. നിരവധി എൻജിനിയറിംഗ് ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. എൻജിനിയറിംഗ് വിദ്യാർത്ഥികൾക്ക് ആവശ്യമായ ഗ്രന്ഥങ്ങൾക്കായി പ്രസിദ്ധീകരണ ശാലയും സ്ഥാപിച്ചു. ഭാര്യ: തെരേസ. മക്കൾ: ദീപക് ബെഞ്ചമിൻ, ഡോ. രേവതി ബെഞ്ചമിൻ. മരുമക്കൾ: ടിന്റു.പി. ജോസഫ്, നിഗുൽ.