കൊട്ടിയം: കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിന് കൈത്താങ്ങുമായി കൊട്ടിയം സൗത്ത് കേരളാ പ്രൊവിൻസ് (ഒ.സി.ഡി) കർമ്മലീത്താ സഭ. പഞ്ചായത്തിലേക്ക് ആവശ്യമായ പൾസ് ഓക്സിമീറ്രറുകൾ, ഫ്രിഡ്ജ്, പി.പി.ഇ കിറ്റുകൾ, മാസ്കുകൾ, കൈയുറകൾ, സാനിറ്റൈസർ മുതലായവ സഭാ വൈദികൻ വർഗീസ് മാളിയക്കലും സഹവൈദികരും ചേർന്ന് വാങ്ങിനൽകി. സഭാ അങ്കണത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എൽ. ജലജകുമാരി സാധനങ്ങൾ ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് സതീഷ് കുമാർ, മെമ്പർ ശിവകുമാർ, മുൻ പ്രസിഡന്റ് ബിനു പി. ജോൺ തുടങ്ങിയവർ പങ്കെടുത്തു.