ശാസ്താംകോട്ട: മൈനാഗപള്ളി സ്വദേശിനിയായ 12വയസുകാരിയെ മാനഭംഗപ്പെടുത്തിയയാൾ പിടിയിൽ. വീട്ടിൽ മറ്റാരുല്ലാമിത്ത സമയത്ത് കടന്നുകയറി പെൺകുട്ടിയോട് മോശമായി പെരുമാറിയ പന്മന മുല്ലശ്ശേരി പെരിങ്ങാല കിഴക്കതിൽ വീട്ടിൽ ശിഹാബുദ്ദീനെയാണ് (45) ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തത്. 2020 മെയ് മാസത്തിലാണ് സംഭവം നടന്നത്. പെൺകുട്ടി ഇക്കാര്യം കൂട്ടുകാരിയോട് വെളിപ്പെടുത്തിയതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.