കൊട്ടാരക്കര : നെടുവത്തൂർ പഞ്ചായത്ത്‌ പിണറ്റിൻമൂട് വാർഡിൽ അംബേദ്കർ കോളനിയിലെ അശ്വതി ഭവനത്തിൽ സരസ്വതിയുടെ വീടിന് മുകളിലേക്ക് കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റിൽ അയൽ പുരയിടത്തുകാരന്റെ റബർ മരങ്ങൾ ഒടിഞ്ഞു വീണു,​ അടുക്കള തകർന്നു. വീട്ടുപകരണങ്ങൾ സാരമായി നശിച്ചിട്ടുണ്ട്. ഭിത്തി വിണ്ടുകീറി വീട് താമസയോഗ്യമല്ലാത്ത അവസ്ഥയിൽ ആണ്. വീടിന് മുകളിലേക്ക് വളർന്നു നിൽക്കുന്ന മരങ്ങൾ വെട്ടി മാറ്റാൻ തയ്യാറാവാത്തതാണ് തങ്ങളുടെ ഈ ദുരിതത്തിന് കാരണമെന്ന് സരസ്വതി പറഞ്ഞു.