കൊല്ലം: കൊവിഡ് ബാധിച്ച് ഭാര്യയ്ക്ക് പിന്നാലെ 16-ാം ദിവസം ഭർത്താവും മരിച്ചു. കടപ്പാക്കട തൊഴിലാളി ജംഗ്ഷൻ പാരിപ്പള്ളി തൊടിയിൽ വീട്ടിൽ ശിവപ്രസാദാണ് (87) മരിച്ചത്. ശിവപ്രസാദിന്റെ ഭാര്യ ഹരിദാസിനി (86) ഏപ്രിൽ 30ന് മരിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ശിവപ്രസാദിനും രോഗം സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ: ഷീലകുമാരി, അനിലകുമാരി, അനിൽകുമാർ. മരുമക്കൾ: ബാബു, ശിവാനന്ദൻ, ഗിരിജ.