ശാസ്താംകോട്ട: കോൺഗ്രസ് നേതാവും ഭരണിക്കാവ് ടൗൺ വാർഡ് പ്രസിഡന്റുമായ ഭരണിക്കാവ് കൊല്ലക പുത്തൻ വീട്ടിൽ രാധാകൃഷ്ണപിള്ള (72, മണിയൻപിള്ള) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ആനന്ദവല്ലി (തുരുത്തിക്കര കല്ലുംമൂട്ടിൽ കുടുംബാംഗം). മക്കൾ: ശ്രീജിത്ത് (പൂനെ), ശ്രീജ കൃഷ്ണൻ. മരുമക്കൾ: ശശിധരൻപിള്ള, സജിത.