കുന്നിക്കോട് : പിറവന്തൂർ കറവൂരിൽ അച്ചൻകോവിൽ റോഡിൽ കരിപൻതോട് പാലത്തിനടിയിൽ നിന്ന് ചാരായം വാറ്റാൻ പാകപ്പെടുത്തിയ 140 ലിറ്റർ കോട പത്തനാപുരം എക്സൈസ് കണ്ടെത്തി നശിപ്പിച്ചു. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബെന്നി ജോർജിന് ലഭിച്ച രഹസ്യവിവരത്തിന്റ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ ബെന്നി ജോർജ്, പ്രിവന്റീവ് ഓഫീസർ എം.ബൈജു, സിവിൽ എക്സൈസ് ഓഫീസർമാരായ ഗോപൻ മുരളി, മനീഷ്, അരുൺ ബാബു എന്നിവർ പങ്കെടുത്തു.