കൊ​ല്ലം: എ​സ്.വൈ.എ​സ് ജി​ല്ലാ കമ്മിറ്റിയുടെ ഡ്രൈ ഡേ ദിനാചരണത്തിന്റെ ഭാഗമായി ഖാദിസിയ്യയിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. എസ്.വൈ.എസ് സം​സ്ഥാ​ന ഉ​പാ​ദ്ധ്യ​ക്ഷൻ ഡോ. പി.എ. മു​ഹ​മ്മ​ദ് കു​ഞ്ഞ് സ​ഖാ​ഫി ഉദ്ഘാടനം ചെയ്തു. സാ​ന്ത്വ​നം ജില്ലാ പ്ര​സി​ഡന്റ് കെ.പി.എം. ഷ​ഫീ​ഖ് മു​സലി​യാർ, ചാ​ത്ത​ന്നൂർ സോൺ പ്ര​സി​ഡന്റ് എം.എ​സ്. സി​ദ്ദീ​ഖ് ജൗ​ഹ​രി, സു​നീർ തു​ട​ങ്ങി​യ​വർ നേ​തൃ​ത്വം നൽകി. ചാ​ത്ത​ന്നൂർ സോൺ എ​മർ​ജൻ​സി ടീമം​ഗ​ങ്ങ​ളാ​യ നി​സാം ത​ട്ടാ​മ​ല, നൗ​ഷാ​ദ് കൊ​ട്ടി​യം, നൗ​ഷാ​ദ് മി​സ്​ബാ​ഹി, അൻ​വർ മുക്കം, മു​ഹ​മ്മ​ദ് ത​ട്ടാ​മ​ല, ഷൗ​ക്ക​ത്ത്, നി​യാ​സ് തു​ട​ങ്ങി​യ​വർ പങ്കെടുത്തു.