kit

 ജില്ലയിൽ കാർഡുടമകൾ 7,46,045

 റേഷൻ കടകൾ:1,419

കൊല്ലം: രണ്ടാം ലോക്ക് ഡൗണിനെ തുടർന്ന് സർക്കാർ പ്രഖ്യാപിച്ച മേയ് മാസത്തെ ഭക്ഷ്യക്കിറ്റ് വിതരണം ജില്ലയിൽ സജീവമായി. വിവിധ വിഭാഗങ്ങളിലായി 7,46,045 കാർഡുടമകൾക്കാണ് ഭക്ഷ്യക്കിറ്റ് ലഭിക്കുക. ഈ മാസം15 മുതലാണ് കിറ്റ് വിതരണം തുടങ്ങിയത്.

സിവിൽ സപ്ലൈസിന്റെ റീജിയണൽ ഓഫീസുകളാണ് കിറ്റ് വിതരണം നിയന്ത്രിക്കുന്നത്. അതാത് താലൂക്കുകളിലെ സിവിൽ സപ്ലൈസ് ഓഫീസുകളും മേൽനോട്ടം വഹിക്കും. സാമൂഹികമായും സാമ്പത്തികമായും ഏറ്റവും പിന്നാക്കം നിൽക്കുന്ന എ.എ.വൈ (മഞ്ഞ കാർഡ്)​ വിഭാഗത്തിനാണ് ആദ്യം കിറ്റ് ലഭിക്കുക.

തുടർന്ന് മുൻഗണനാവിഭാഗം (പിങ്ക്)​,​ സംസ്ഥാന സബ്സിഡി ലഭിക്കുന്നവർ (നീല)​, സാമ്പത്തികമായി മുൻപന്തിയിൽ നിൽക്കുന്ന പൊതുവിഭാഗം (വൈള്ള)​ എന്നിങ്ങനെയാണ് വിതരണം. വിതരണത്തിനുള്ള കിറ്റുകൾ റേഷൻ കടകളിൽ ലഭ്യമാക്കിയതിനാൽ ഇത്തവണ പരാതിക്കിടവരില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു.


കിറ്റിലുള്ളത്


ചെറുപയർ - 500 ഗ്രാം
ഉഴുന്ന് - 500 ഗ്രം
പഞ്ചസാര - 1 കിലോ
തുവര - 250 ഗ്രാം
കടല - 250 ഗ്രാം
തേയില -100 ഗ്രാം
മുളക് പൊടി - 100 ഗ്രാം
മഞ്ഞൾ പൊടി -100 ഗ്രാം
വെളിച്ചെണ്ണ - അര ലിറ്റർ
ആട്ട - 1 കിലോ
ഉപ്പ് -1 കിലോ

(കിറ്റ് നിറയ്ക്കുന്നത് തുണി സഞ്ചിയിൽ)


കാർഡ്, എണ്ണം


മഞ്ഞ - 48,336
പിങ്ക് - 2,94,925
നീല - 2,01862
വെള്ള - 2,00,922

''

ഏപ്രിൽ മാസത്തെ കിറ്റ് ഇനിയും വാങ്ങാത്തവർക്ക് സമീപത്തുള്ള ഏത് റേഷൻ കടകളിൽ നിന്നും കിറ്റ് കൈപ്പറ്റാം.

ജില്ലാ സപ്ലൈസ് ഓഫീസർ