bank
തെന്മല പഞ്ചായത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഉറുകുന്ന് സർവീസ് സഹകരണ ബാങ്കിൻെറ നേതൃത്വത്തിൽ ആരംഭിച്ച സൗജന്യ ആംബുലൻസ് സർവീസ് ബാങ്ക് പ്രസിഡൻറ് എൻജെ.രാജൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു. വൈസ് പ്രസിഡൻറ് തെന്മല ഗോപകുമാർ, സെക്രട്ടറി എം.ഡി.ഷേർളി തുടങ്ങിയവർ സമീപം.

പുനലൂർ:കൊവിഡ് രോഗികളെ ആശുപത്രികളിലും മറ്റും എത്തിക്കാൻ ഉറുകുന്ന് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സൗജന്യമായി ആംബുലൻസ് സർവീസ് ആരംഭിച്ചു. തെന്മല ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങളിലെ രോഗികളെ ലക്ഷ്യമിട്ട് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ്സൗജന്യ ആംബുലൻസ് സർവീസ് ഇന്നലെ മുതൽ ആരംഭിച്ചത്. ബാങ്ക് പ്രസിഡന്റ് എൻ.ജെ.രാജൻ ഫ്ലാഗ് ഒഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് തെന്മല ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം പ്രമീളകുമാരി, സി.പി.ഐ തെന്മല ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.മോഹനൻ, ബാങ്ക് ഡയറക്ടറൻമാരായ ആർ.ബാബു, സുരേഷ്കുമാർ, സെയ്ദ് മുഖമ്മദ്, സെക്രട്ടറി എം.ഡി.ഷേർളി, നോഡൽ ഓഫീസർ കെ.ലാലു തുടങ്ങിയവർ പങ്കെടുത്തു. ആവശ്യക്കാർ 9633377394, 9526187782 എന്നീ മൊബൈൽ നമ്പരുകളിൽ ബന്ധപ്പെടണം.