കുന്നിക്കോട് : കഴിഞ്ഞ ദിവസത്തെ കാറ്റത്തും മഴയത്തും കുന്നിക്കോട് ആവണീശ്വരം പാറവിളവീട്ടിൽ റഷീദയുടെ വീടിന്റെ മുകളിൽ ആഞ്ഞിലി മരം വീണു. വീടിന് വിള്ളൽ വീഴുകയും മേൽക്കൂര തകരുകയും ചെയ്തു. വീടിന് മുകളിൽ വീണ മരം രണ്ടാം വാർഡിലെ റാപ്പിഡ് റെസ്‌പോൺസ് കൺവീനർ എ.വഹാബിന്റെ നേതൃത്വത്തിൽ റാപ്പിഡ് റെസ്‌പോൺസ് ടീം അംഗങ്ങളായ ബി.ഷെഫീക്ക്, എം.നാസിം, സാലിഹ്, നിയാസുദ്ദീൻ, ആത്തിഫ്, എന്നിവർ മുറിച്ച് മാറ്റി. സംഭവ സ്ഥലം ബ്ലോക്ക് പഞ്ചായത്ത് അംഗം സി.സജീവൻ സന്ദർശിച്ചു.