ഓച്ചിറ: കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന പൾസ് ഓക്സി മീറ്റർ ഒന്നാം ഘട്ട വിതരണോദ്ഘാടനം പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ നിർവഹിച്ചു. ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ.സുനിൽ പൾസ് ഓക്സി മീറ്ററുകൾ ഏറ്റുവാങ്ങി. ബ്ലോക്ക് വൈസ് പ്രസിഡന്റ് സുരേഷ് താനുവേലി അദ്ധ്യക്ഷത വഹിച്ചു. ഇവ ബ്ലോക്ക് പഞ്ചായത്ത് പഞ്ചായത്തിന്റെ അധികാര പരിധിയിലുള്ള ഓച്ചിറ, ആലപ്പാട് , ക്ലാപ്പന, കുലശേഖരപുരം, തഴവ, തൊടിയൂർ ഗ്രാമ പഞ്ചായത്തുകളിൽ കൊവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കും.