ration

കൊല്ലം: ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷന്റെയും കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷന്റെയും നേതൃത്വത്തിൽ കളകടച്ചിട്ട് പ്രതിഷേധിച്ചു.

കൊവിഡ് ബാധിച്ച് മരിച്ച റേഷൻ വ്യാപാരികൾക്ക് ആവശ്യമായ നഷ്ടപരിഹാരം നൽകുക, റേഷൻ വ്യാപാരികളുടെയും സെയിസ്‌മാൻമാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തുക, കിറ്റിന്റെ വിതരണ കമ്മിഷൻ കുടിശിക സഹിതം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ജില്ലയിലെ 1,418 കടകളിൽ 1,222 എണ്ണം അടഞ്ഞു കിടന്നതായി സംയുക്ത സമരസമിതി യോഗം വിലയിരുത്തു. യോഗത്തിൽ സി. മോഹനൻ പിള്ള, കെ.ബി. ബിജു, എ.എ. റഹിം, കുറ്റിയിൽ ശ്യാം, കെ. പ്രമോദ്, തൃക്കണ്ണമംഗൽ ജോയിക്കുട്ടി, പറക്കുളം സലാം, ജയശീലൻ, നെട്ടയം രാമചന്ദ്രൻ, എസ്. സത്യശീലൻ പിള്ള എന്നിവർ പങ്കെടുത്തു.