പത്തനാപുരം: തലവൂർ ഗ്രാമ പഞ്ചായത്തിലെ കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സ്റ്റാഫ് നഴ്സ് (യോഗ്യത ജി.എൻ.എം/ബി .എസ് .സി) ഡേറ്റ എൻട്രി ഓപ്പറേറ്റർ (യോഗ്യത പി.ജി.ഡി.സി.എ/ബി .എസ്. സി കമ്പ്യൂട്ടർ)കെയർ ടേക്കർ/അറ്റന്റർ, സെക്യൂരിറ്റി സ്റ്റാഫ് എന്നീ തസ്തികളിൽ ആളുകളെ നിയമിക്കുന്നു. യോഗ്യത ഉള്ളവർ സർട്ടിഫിക്കേറ്റ് സഹിതം ഇന്ന് 2 മണിക്ക് പഞ്ചായത്ത് ഓഫീസിൽ എത്തണമെന്ന് സെക്രട്ടറി അറിയിച്ചു.