pravasi
ഗ്ലോബൽ പ്രവാസി ക്ലാപ്പന നൽകിയ മെഡിക്കൽ ഉപകരണങ്ങൾ ക്ലാപ്പന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ ഏറ്റുവാങ്ങുന്നു

ഓച്ചിറ: കൊവിഡ് മഹാമാരിയിൽ ദുരിതം അനുഭവിക്കുന്ന ക്ലാപ്പന ഗ്രാമ പഞ്ചായത്തിന് ഗ്ലോബൽ പ്രവാസി ക്ലാപ്പന നൽകിയ മെഡിക്കൽ ഉപകരണങ്ങൾ സംഘടന പ്രതിനിധി സനുവിൽ നിന്ന് ക്ലാപ്പന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ ഏറ്റുവാങ്ങി. 100 ഓക്സിമീറ്റർ, പി.പി. ഇ കിറ്റുകൾ, മാസ്കുകൾ, മെഡിസിൻ എന്നിവയാണ് കൈമാറിയത്. ചടങ്ങിൽ പഞ്ചായത്ത് സെക്രട്ടറി താര, ഗ്രാമപഞ്ചായത്തംഗങ്ങളായ അനുരാജ്, മെഹർഷാദ്, റംഷാദ്, സിന്ധു തുടങ്ങിയവർ പങ്കെടുത്തു. രണ്ടര ലക്ഷത്തോളം രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ ആണ് ഗ്ലോബൽ പ്രവാസി ക്ലാപ്പന ഗ്രാമപഞ്ചായത്തിന് നൽകിയത്. മെഡിക്കൽ ഉപകരണങ്ങൾ വള്ളിക്കാവ് പി എച്ച്. സി യുടെ പ്രവർത്തനത്തിനായി ഉപയോഗിക്കും.