കൊല്ലം: ജില്ലാ വെക്‌ടർ കൺട്രോൾ യൂണിറ്റ് ദേശീയ ഡെങ്കിപ്പനി ദിനാചരണം നടത്തി. കൊല്ലത്ത് കളക്ടറേറ്റ്, എൻ.ജി.ഒ ക്വാർട്ടേഴ്‌സ്, കെ.എസ്.ആർ.ടി.സി, എക്‌സൈസ്, പി.ഡബ്‌ള്യു.ഡി ഓഫീസ്, പാർവതി മിൽ എന്നിവിടങ്ങളിലും പുനലൂരിൽ സിവിൽ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി, മാർക്കറ്റ്, തഹൽസീൽദാർ ഓഫീസ്, പോസ്റ്റ് ഓഫീസ്, റസ്റ്റ് ഹൗസ് എന്നിവിടങ്ങളിലും ഉദ്യോഗസ്ഥർ സന്ദർശിച്ച് ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി.
ഇതോടൊപ്പം വീടുകൾ സന്ദർശിച്ച് ബോധവത്കരണവും ഉറവിട നശീകരണവും നടത്തി. കൊതുക് വളരാനുള്ള സാഹചര്യമൊരുക്കുന്ന തോട്ടം ഉടമകളുൾപ്പെടെയുള്ളവർക്കെതിരെ പൊതുജനാരോഗ്യ നിയമമനുസരിച്ച് നടപടി സ്വീകരിക്കുമെന്ന് ഡി.വി.സി യൂണിറ്റ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഡി.വി.സി യു. ബയോളജിസ്റ്റ് സജുതേർഡ്, ഫൈലേറിയ ഇൻസ്‌പെക്ടർ പി.ആർ. ബാലഗോപാൽ ഫീൽഡ് അസിസ്റ്റന്റുമാരായ ബി. പ്രശോഭ ദാസ്, പി. വിൽഫ്രഡ്, സി. വിജയകുമാർ, എസ്. ശിവപ്രസാദ്, ഫീൽഡ് വർക്കർമാർ തുടങ്ങിയവർ നേതൃത്വം നൽകി.