കിഴക്കേ കല്ലട: കിഴക്കേ കല്ലട ഗ്രാമപഞ്ചായത്ത് ചിറ്റുമല സെന്റ് ജോസഫ് സ്കൂളിൽ സജ്ജമാക്കിയ ഡൊമിസിലിയറി കൊവിഡ് കെയർ സെന്റർ പ്രസിഡന്റ് ഉമാദേവിഅമ്മ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ ശ്രീരാഗ് മഠത്തിൽ പഴയാർ, എസ്. ശ്രുതി, പാട്ടത്തിൽ സുനിൽ, സജിലാൽ, പ്രദീപ്കുമാർ. പഞ്ചായത്ത് സെക്രട്ടറി വിജയൻ, അസി. സെക്രട്ടറി ജയ തുടങ്ങിയവർ പങ്കെടുത്തു.