കരുനാഗപ്പള്ളി: കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്നയാൾ മരിച്ചു. തൊടിയൂർ മുഴങ്ങോടി കെ.പി ഭവനത്തിൽ കെ. പരമേശ്വരനാണ് (70) മരിച്ചത്. കൊവിഡ് ബാധിച്ചതിനെ തുടർന്ന് പുനലൂർ ഗവ. ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: സോമവല്ലി. മക്കൾ: അമ്പിളി, രാധിക. മരുമക്കൾ: സുരേഷ്, രണദിവെ. മരണാന്തര ചടങ്ങുകൾ പുനലൂർ മുനിസിപ്പൽ ശ്മശാനത്തിൽ.