കരുനാഗപ്പള്ളി: കടൽ ക്ഷോഭത്തിൽ ദുരിതത്തിലായ ആലപ്പാട് പഞ്ചായത്തിലെ ദുരിതശ്വാസ ക്യാമ്പുകളിലേക്ക് അവിശ്യ വസ്തുക്കളും ഭക്ഷണ സാധനങ്ങളും എത്തിച്ചു നൽകി. കൊല്ലം ജില്ലാ സൈനിക കൂട്ടായ്മ ക്വയിലോൺ മല്ലു സോൾജിയേഴ്സാണ് നിയുക്ത എം.എൽ.എ സി.ആർ മഹേഷിന് കൈമാറി. ചടങ്ങിൽ ക്യൂ.എം.എസ് പ്രസിഡന്റ് ആദർശ്, ആലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ്, വാർഡ് മെമ്പർ സരിത, ക്വയിലോൺ മല്ലു സോൾജിയേഴ്സ് അംഗങ്ങളായ കിഷോർ അതി ജീവൻ, രാഹുൽ ചാത്തന്നൂർ, പ്രമോദ് കരുനാഗപ്പള്ളി എന്നിവർ പങ്കെടുത്തു.