പുനലൂർ: അവശ്യസർവീസിൽ ഉൾപ്പെട്ടവർ, ഭിന്നശേഷിക്കാർ തുടങ്ങി സർക്കാർ ഒഴിവാക്കിയ വകുപ്പുകളിലെ ജീവനക്കാർ ഒഴികെ നഗരസഭ പ്രദേശങ്ങളിൽ താമസിച്ച് വരുന്ന അദ്ധ്യാപകർ, സർക്കാർ ജിവനക്കാർ ഉൾപ്പെടെയുള്ളവർ ഇന്ന് 11ന് മുമ്പ് തിരിച്ചറിയൽ കാർഡുകളുമായി കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നഗരസഭ ഓഫീസിൽ ഹാജരാകണം. സർക്കാർ ഉത്തരവ് അനുസരിച്ച് നൽകുന്ന ഡ്യൂട്ടി നിർവഹിക്കാനാണ് ഹാജരാകേണ്ടതെന്ന് നഗരസഭ സെക്രട്ടറി ബി.അനിൽകുമാർ അറിയിച്ചു.