കുണ്ടറ: ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സി.വി.കെ.എം എച്ച്.എസ്.എസിൽ ആരംഭിക്കുന്ന ഡൊമിസിലിയറി കെയർ സെന്ററിലേക്ക് പേരയം സിംസാം വില്ലയിൽ (ചരുവിള വീട്ടിൽ) സോളമൻ ഫിലിപ്പ് ടെലിവിഷൻ വാങ്ങിനൽകി. ചിറ്റുമല ബ്ലോക്ക് പ്രസിഡന്റ് ജയദേവി മോഹൻ ടെലിവിഷൻ ഏറ്റുവാങ്ങി. ബ്ലോക്ക് വൈസ് പ്രസിഡന്റ് ദിനേഷ്, സെക്രട്ടറി രാധാകൃഷ്ണപിള്ള, ഡി. സിന്ധുരാജ്, ബോബൻ ഫിലിപ്പ്, ജയദീപ് എന്നിവർ പങ്കെടുത്തു.