പുത്തൂർ: പാങ്ങോട് ശ്രീനാരായണ ആയുർവേദ മെഡിക്കൽ കോളേജിൽ 20 മുതൽ സൗജന്യ നിരക്കിൽ കൊവിഡാനന്തര ചികിത്സയും കൊവിഡ് പ്രതിരോധ ചികിത്സയും ആരംഭിക്കും. ആയുഷ് മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്.
കൊവിഡിനെ തടയുന്നതിനും കൊവിഡാനന്തര ചികിത്സയ്ക്കും ആയുർവേദ മരുന്നുകൾ സഹായകരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രശസ്തരായ ആയുർവേദ ഡോക്ടർമാരുടെ മേൽനോട്ടത്തിലാണ് മരുന്ന് ഉല്പാദനവും ചികിത്സയും.
ആശുപത്രിക്ക് ദേശീയ അക്രഡിറ്റേഷൻ (എൻ.എ.ബി.എച്ച്) ലഭിച്ചതിന്റെ ഭാഗമായി സൗജന്യ നിരക്കിൽ പരിശോധനയും മരുന്ന് വിതരണവും ഉണ്ടായിരിക്കും. തുടർ ചികിത്സ കൊല്ലം കപ്പലണ്ടിമുക്കിലുള്ള ഒ.പി സെന്ററിൽ ലഭ്യമാണ്. ഫോൺ: 0474 2415020, 2419867, 9061504183.