എഴുകോൺ: കൊവിഡ് വ്യാപനം രൂക്ഷമായ എഴുകോൺ പഞ്ചായത്തിൽ കൊവിഡ് ടെസ്റ്റ് പുനരാരംഭിക്കണമെന്ന് എഴുകോൺ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. കാരുവേലിൽ പ്ലാക്കാട്, പോച്ചംകോണം കുടുംബ ആരോഗ്യ കേന്ദ്രങ്ങളിൽ കൊവിഡ് ടെസ്റ്റ് നടക്കുന്നില്ല. നിലവിൽ രണ്ട് ഡോക്ടർമാരെ സ്ഥലം മാറ്റിയതാണ് സ്ഥിതി രൂക്ഷമാകാൻ കാരണം. പഞ്ചായത്തിലെ സാധാരണക്കാരും തൊഴിലാളികളും ടെസ്റ്റ് നടത്തുവാൻ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പോയെങ്കിലും സ്വന്തം പഞ്ചായത്തിൽ ടെസ്റ്റ് ചെയ്യണം എന്ന് പറഞ്ഞ് തിരിച്ചയക്കുന്ന സാഹചര്യമാണ് ഉള്ളത്. സ്ഥലം മാറ്റിയ ഡോക്ടർമാരെ ഉടൻ തിരികെ കൊണ്ടുവരണമെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. മധുലാൽ, മണ്ഡലം പ്രസിഡന്റ് പി. ഗണേഷ് കുമാർ എന്നിവർ ആവശ്യപ്പെട്ടു.