കൊല്ലം: കൊവിഡ് പശ്ചാത്തലത്തിൽ സ്ത്രീകളുടെ പ്രശ്‌നങ്ങളും പരാതികളും ഫോൺ വഴി കേൾക്കാൻ സംസ്ഥാന വനിതാ കമ്മിഷൻ സംവിധാനമൊരുക്കി. അടിയന്തരമായി കേസ് രജിസ്റ്റർ ചെയ്യേണ്ടതും കമ്മിഷൻ അംഗങ്ങൾ നേരിട്ട് കേൾക്കേണ്ടതുമായ പരാതികളിൽ ഉടനടി നടപടി സ്വീകരിക്കുമെന്ന് ചെയർപേഴ്‌സൺ എം. സി. ജോസഫൈൻ അറിയിച്ചു. ഫോൺ: 9995718666, 9495162057, 9447063439.