പുനലൂർ: പൊതു ശ്മശാനത്തിൽ സംസ്കരിച്ച മൃതദേഹങ്ങളുടെ അവശിഷ്ടങ്ങൾ ജനവാസ മേഖലയിൽ തള്ളുുന്നതിനെതിരെ പ്രദേശവാസികൾ പരാതിയുമായി രംഗത്തെത്തി. നഗരസഭയുടെ നിയന്ത്രണത്തിലുള്ള തൊളിക്കോട് പൊതുശ്മശാനത്തിൽ സംസ്കരിച്ച കൊവിഡ് രോഗികളുടെ മൃതദേഹാവശിഷ്ടങ്ങളാണ് പുറത്തേക്ക് തള്ളിയിരിക്കുന്നത്. ഇത് സംബന്ധിച്ച് അന്വേഷിച്ച് നഗരസഭ ഭരണാധികാരികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ജി.ജയപ്രകാശ് പുനലൂർ സി.ഐക്ക് പരാതി നൽകി.