പത്തനാപുരം: ജനവാസമേഖലയിൽ വീണ്ടും പുലി ഇറങ്ങി. കഴിഞ്ഞ ദിവസം രാത്രിയിൽ
പുന്നല പടയണിപ്പാറയിലിറങ്ങിയ പുലി പോത്തിനെ കടിച്ചു കൊന്നു. സജി വിലാസത്തിൽ ശശിയുടെ പോത്ത് കുട്ടിയെയാണ് പുലി കൊന്നത്. മേയാൻ വിട്ട പോത്തിനെ വനാതിർത്തിയിൽ ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. പുലിയുടെ ആക്രമണത്തിലാണ് പോത്ത് ചത്തതെന്ന് സ്ഥലം സന്ദർശിച്ച പുന്നല ഡെപ്യൂട്ടി റേഞ്ച് ഓഫീസർ നിസ്സാം പറഞ്ഞു.