ഓയൂർ: പൂയപ്പള്ളി ഗ്രാമപഞ്ചായത്ത് മരുതമൺപള്ളി മർബസേലിയോസ് സീനിയർ സെക്കൻഡറി സ്കൂളിൽ സജ്ജീകരിച്ച ഗൃഹവാസ പരിചരണ കേന്ദ്രം ഉദ്ഘാടനം ഇന്ന് രാവിലെ ജി.എസ്. ജയലാൽ എം.എൽ.എ നിർവഹിക്കും. ഈ കേന്ദ്രം തുടങ്ങുന്നതിന് വിവിധ സന്നദ്ധ സംഘടനകൾ, ആരാധനാലയങ്ങൾ, വ്യക്തികൾ എന്നിവർ സഹായ സഹകരണങ്ങൾ നൽകിയിട്ടുണ്ട്. തുടക്കത്തിൽ ഗൃഹവാസ പരിചരണ കേന്ദ്രമായാണ് ആരംഭിക്കുന്നതെങ്കിലും കൊവിഡ് ഒന്നാം തല ചികിത്സാ കേന്ദ്രമാക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ചെയ്തിട്ടുള്ളതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.