എഴുകോൺ: എഴുകോൺ സർവീസ് സഹകരണ ബാങ്ക് 24 മണിക്കൂർ പ്രവർത്തിക്കുന്ന സൗജന്യ ആംബുലൻസ് സർവീസ് ആരംഭിച്ചു. ഇന്നലെ വൈകിട്ട് എഴുകോൺ പഞ്ചായത്ത് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ നിയുക്ത എം.എൽ.എ കെ.എൻ. ബാലഗോപാൽ ഫ്ളാഗ് ഒഫ് ചെയ്തു. ബാങ്ക് പ്രസിഡന്റ് അഡ്വ.ആർ ഗോപു കൃഷ്ണൻ, വൈസ് പ്രസിഡന്റ് ജി.രാജശേഖരൻ, സെക്രട്ടറി കെ.എസ്. ധർമ്മരാജൻ, ബാങ്ക് മാനേജർ കെ.ഓമനക്കുട്ടൻ, ജോർജ്.സി.കോശി, വി.അനിൽകുമാർ, എം.അബൂബേക്കർ, വി, എസ്, സോമരാജൻ എന്നിവർ പങ്കെടുത്തു. എഴുകോൺ പഞ്ചായത്തിലെ രോഗികൾക്ക് സൗജന്യമായാണ് ആംബുലൻസ് സേവനം ബാങ്ക് ലഭ്യമാക്കുന്നതെന്ന് പ്രസിഡന്റ് ആർ. ഗോപു കൃഷണൻ പറഞ്ഞു. സേവനം ആവിശ്യമുള്ളവർ ബന്ധപ്പെടുക. 9562858913 (ഡ്രൈവർ) 9447503939 (ബാങ്ക്) എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.