കടയ്ക്കൽ: ഡി.വൈ.എഫ്.ഐ ചിതറ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിതറയിൽ സ്നേഹ വണ്ടി പ്രവർത്തനം ആരംഭിച്ചു. കൊവിഡ് രോഗികളെ ആശുപത്രിയിൽ കൊണ്ടു പോകുന്നതിനും രോഗബാധിതർക്കും മറ്റും ഭക്ഷണവും മരുന്നും എത്തിക്കുന്നതിനായി ചിതറയിൽ ഓട്ടോറിക്ഷയും കാറുകളും ഉൾപ്പടെ പത്തോളം വാഹനങ്ങളുടെ സേവനം ലഭ്യമാകും. ജില്ല പഞ്ചായത്ത് അംഗം നജീബത്ത് ഫ്ലാഗ് ഓഫ് നടത്തി. സി.പി.എം ചിതറ ലോക്കൽ കമ്മിറ്റി അംഗം സെക്രട്ടറി വി. സുകു, കിഴക്കുംഭാഗം ബ്രാഞ്ച് സെക്രട്ടറി ഗിരീഷ്, ഡി.വൈ.എഫ്.ഐ ചിതറ വില്ലേജ് പ്രസിഡന്റ് ദിപിൻ, സെക്രട്ടറി ബിജോയ്, ജോയിൻ സെക്രട്ടറി വിജിൽ തുടങ്ങിയവർ പങ്കെടുത്തു.