കൊല്ലം: 2005 ലെ പരിഷ്‌കരിച്ച കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ തൊഴിലാളികൾക്കും പുതുതായി രജിസ്റ്റർ ചെയ്ത സ്‌കാറ്റേർഡ് വിഭാഗം തൊഴിലാളികൾക്കും കേരള ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങൾക്കും 1000 രൂപ ധനസഹായം പ്രഖ്യാപിച്ചു. തുക തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഡി.ബി.ടി മുഖേന നൽകുമെന്ന് ചെയർമാൻ അറിയിച്ചു.