sharafudeen-58

ശാസ്താംകോട്ട: ഇടവനശേരി പറങ്കിമാംവിള വടക്കതിൽ ഷറഫുദ്ദീൻ (58) കൊവിഡ് ബാധിച്ച് മരിച്ചു. ചവറയിലെ കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ ചികിത്സയിലിരിക്കെ രോഗം കലശലായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയായിരുന്നു മരണം.
മൈനാഗപ്പള്ളി കുറ്റിയിൽ മുക്കിലെ ഓട്ടോറിക്ഷാ തൊഴിലാളിയായിരുന്നു. കബറടക്കം നടത്തി. ഭാര്യ: നബീസാ ബീവി. മക്കൾ: ഷമീർ, സുധീർ. മരുമക്കൾ: ആമിന, ഷഹീദ.