കൊല്ലം: കൊവിഡ് രണ്ടാം വ്യാപനം ചെറുക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങൾ കൊവിഡ് പ്രതിരോധ മരുന്നുകളുടെയും ഉപകരണങ്ങളുടെയും വിതരണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിച്ചു. അലോപ്പതി, ആയുർവേദം, ഹോമിയോ പ്രതിരോധ മരുന്നുകളുടെയും പി.പി.ഇ കിറ്റ്, പൾസ് ഓക്‌സിമീറ്റർ, ആന്റിജൻ കിറ്റ് തുടങ്ങിയവയുടെയും വിതരണമാണ് ത്വരിതപ്പെടുത്തിയത്. കൂടാതെ മുൻകരുതലെന്ന നിലയിൽ രോഗവ്യാപന സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ കൂടുതൽ ഡൊമിസിലയറി കെയർ സെന്ററുകളും സജ്ജമാക്കുന്നുണ്ട്.