ചാത്തന്നൂർ: കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന സർക്കാർ ജീവനക്കാർ ഇന്ന് പഞ്ചായത്ത് ഓഫീസിൽ റിപ്പോർട്ട് ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു. ആവശ്യസർവീസിൽ ഉൾപ്പെട്ടിട്ടുള്ളവരും നിലവിൽ കൊവിഡ് ഡ്യൂട്ടിയിലുള്ളവരും ഹാജരാകേണ്ടതില്ല. വാർഡ് ഒന്നുമുതൽ എട്ട് വരെയുള്ളവർ രാവിലെ 10.30നും ഒൻപത് മുതൽ 15 വരെയുള്ളവർ 11.30നും 16 മുതൽ 23 വരെയുള്ളവർ ഉച്ചയ്ക്ക് 12.30നും എത്തിച്ചേരണമെന്നും സെക്രട്ടറി ബിജു ശിവദാസൻ അറിയിച്ചു.