എഴുകോൺ: പഞ്ചായത്തിന്റ ആഭിമുഖ്യത്തിൽ ഡൊമിസിലിയറി കെയർ സെന്റർ ആരംഭിച്ചു. അമ്പലത്തുംകാല പ്രീമെട്രിക് ഹോസ്റ്റലിൽ ആരംഭിച്ച 30 കിടക്കകൾ ഉള്ള ഡി.സി.സി മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രതീഷ് കളിത്തട്ടിൽ, വെസ് പ്രസിഡന്റ് ആതിര ജോൺസൺ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കനകദാസ്,മിനി അനിൽ, പഞ്ചായത്ത് അംഗങ്ങളായ ബിജു ഏബ്രഹാം, കെ.ആർ. ഉല്ലാസ്, ശ്രുതി, പി.എച്ച്.സിയിലെ ഡോ. സ്മിത എന്നിവർ പങ്കെടുത്തു.