പുനലൂർ: വില്പ്നക്കായി വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന ഒന്നര ലിറ്റർ വാറ്റ് ചാരായവും 80 ലിറ്റർ കോടയുമായി യുവാവിനെ തെന്മല പൊലീസ് അറസ്റ്റ് ചെയ്തു. ഒറ്റക്കൽ റെയിൽവേ സ്റ്റേഷന് സമീപം നജി മൻസിലിൽ നെജീ (37) മിനെയാണ് പിടികൂടിയത്. ചാരായം നെജിമിന്റെ വീട്ടിനുള്ളിൽ നിന്ന് കോട സമീപത്തെ ഒഴിഞ്ഞ മറ്റൊരു വീട്ടിൽ നിന്നുമാണ് പിടികൂടിയത്. തെന്മല സി. ഐ റിച്ചാർഡ് വർഗീസ്, എസ്.കെ.ശാലു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.