കൊല്ലം: ശക്തമായ കാറ്റിലും മഴയിലും ജില്ലയിൽ ഇന്നലെ 27.87 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായിജില്ലാ ഭരണകൂടം. എട്ടു വീടുകൾ പൂർണമായും 73 വീടുകൾക്ക് ഭാഗികമായും നാശം സംഭവിച്ചു. ഏഴു കിണറുകളും രണ്ട് കാലിത്തൊഴുത്തുകളും തകർന്നു. കൊല്ലം, കരുനാഗപ്പള്ളി താലൂക്കുകളിലെ 14 ക്യാമ്പുകളിൽ നിലവിൽ 533 പേരാണുള്ളത്.