കൊല്ലം: എസ്.എൻ കോളേജിൽ നടന്നുവരുന്ന അന്തർദ്ദേശീയ വെബിനാർ പരമ്പരയുടെ ഭാഗമായി മലയാള ബിരുദാനന്തര ബിരുദ ഗവേഷണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ ഇന്റർ കൊളീജിയേറ്റ് കവിതാലാപന മത്സരം സംഘടിപ്പിക്കുന്നു. താത്പര്യമുള്ള വിദ്യാർത്ഥികൾ 19ന് വൈകിട്ട് 5ന് മുമ്പ് https://t.me/joinchat/yJuBa3EymsI0NjE1 എന്ന ടെലിഗ്രാം ലിങ്കിൽ അഞ്ച് മിനിറ്റ് ദൈർഘ്യമുളള കവിതാലാപന വീഡിയോയും കോളേജ് ഐ.ഡി കാർഡും അയയ്ക്കണം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് കാഷ് അവാർഡ് ലഭിക്കും. 20ന് നടക്കുന്ന അഗോറ ദേശീയ സെമിനാറിൽ വിജയികളെ പ്രഖ്യാപിക്കും. വിവരങ്ങൾക്ക്: 7025057449, 9495519479.