ചാത്തന്നൂർ: ചിറക്കര ഗ്രാമപഞ്ചായത്ത് ചിറക്കര ഗവ. ഹൈസ്കൂളിൽ സജ്ജമാക്കിയ ഡൊമിസിലിയറി കൊവിഡ് കെയർ സെന്റർ നിയുക്ത എം.എൽ.എ ജി.എസ്. ജയലാൽ ഉദ്ഘാടനം ചെയ്തു. നൂറ് കിടക്കകളാണ് ഇവിടെ സജ്ജമാക്കിയിട്ടുള്ളത്.
പഞ്ചായത്ത് പ്രസിഡന്റ് സുശീലാദേവി അദ്ധ്യക്ഷത വഹിച്ചു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. സദാനന്ദൻപിള്ള, ബ്ലോക്ക് പഞ്ചായത്തംഗം സനിതാ രാജീവ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദേവദാസ്, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ സുദർശനൻപിള്ള, മിനിമോൾ ജോഷ്, പഞ്ചായത്തംഗങ്ങളായ ടി. സജില, വിനിത ദിപു, പഞ്ചായത്ത് സെക്രട്ടറി എം. സുരേഷ്ബാബു, അസി. സെക്രട്ടറി രാജേഷ്, മെഡി. ഓഫീസർ ഡോ. നമിത നസീർ തുടങ്ങിയവർ പങ്കെടുത്തു.