കൊല്ലം: പ്രമുഖ ഭാഷാപണ്ഡിതനും കവിയും പ്രഭാഷകനും അദ്ധ്യാപകനുമായിരുന്ന കൊല്ലം എസ്.എൻ. കോളേജ് ജംഗ്ഷൻ ഗോകുലത്തിൽ പ്രൊഫ. ആദിനാട് ഗോപി (93) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഇന്നലെ രാവിലെ 11.15 നായിരുന്ന അന്ത്യം.
വിവിധ ശ്രീനാരായണ കോളേജുകളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ച അദ്ദേഹം 1985ൽ കൊല്ലം എസ്.എൻ കോളേജ് മലയാള വിഭാഗം മേധാവിയായി വിരമിച്ചു. മലയാളഭാഷ - അകവും പുറവും, മലയാള ഭാഷാവ്യാകരണം - ഒരു സമഗ്രപഠനം, സമകാലികം, കുമാരപൂജ, ശകുന്തള വനജ്യോത്‌സ്ന അല്ല, തിരിഞ്ഞുനോക്കി നടക്കുക, എഴുതാൻ ബാക്കിവച്ച ഓർമ്മകൾ തുടങ്ങിയവയാണ് കൃതികൾ. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റേതടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പോളയത്തോട് ശ്മശാനത്തിൽ സംസ്കാരം നടത്തി.
ഭാര്യ: പരേതയായ വി. ഇന്ദിര. മക്കൾ: ഡോ. ഐ.ജി. ഷിബി (റിട്ട. അസോ. പ്രൊഫസർ, എസ്.എൻ കോളേജ്, ചെമ്പഴന്തി), ഐ.ജി. ഷിലു (എക്സി. എൻജിനിയർ, തീരദേശ വികസന കോർപ്പറേഷൻ). മരുമക്കൾ: ഡോ. എ. ശ്രീരഞ്ജിനി (പി.ആർ.സി, യൂണിവേഴ്‌സിറ്റി കാമ്പസ്, തിരുവനന്തപുരം), പ്രൊഫ. സന്ധ്യ.സി. വിദ്യാധരൻ (അസോ. പ്രൊഫസർ, ദേവസ്വം ബോർഡ് കോളേജ്, ശാസ്താംകോട്ട).