പരവൂർ: ചാരായം വാറ്റുന്നതിനായി വീട്ടിൽ സൂക്ഷിച്ചിരുന്ന 50 ലിറ്റർ കോടയുമായി ഒരാൾ പിടിയിലായി. പൂതക്കുളം ഈഴംവിള ക്ഷേത്രത്തിന് സമീപം പി.ബി ഹൗസിൽ ഓമനക്കുട്ടനാണ് (40) പരവൂർ പൊലീസിന്റെ പിടിയിലായത്. പൊലീസ് സംഘത്തെ കണ്ട് ഇയാളുടെ സഹോദരൻ വിനീത് (36) ഓടിരക്ഷപ്പെട്ടു. സ്പെഷ്യൽ ബ്രാഞ്ചിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെ പൊലീസ് നടത്തിയ പരിശോധനയിലാണ് കോട കണ്ടെത്തിയത്. പരവൂർ ഇൻസ്പെക്ടർ സംജദ്ഖാൻ, എസ്.ഐ അജയകുമാർ, എ.എസ്.ഐ ഹരിസോമൻ, സി.പി.ഒ അനീഷ്, സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.