പരവൂർ: ഗൃഹ നിരീക്ഷണത്തിൽ കഴിയുന്ന കൊവിഡ് രോഗികൾക്ക് വിതരണം ചെയ്യുന്നതിനായി പൂതക്കുളം ഗ്രാമ പഞ്ചായത്ത് പൾസ് ഓക്സി മീറ്ററുകൾ വാങ്ങിനൽകി. പഞ്ചായത്ത് പ്രസിഡന്റ് എസ്. അമ്മിണിഅമ്മ, വൈസ് പ്രസിഡന്റ് വി.ജി. ജയ, സെക്രട്ടറി ഷീജ എന്നിവർ ചേർന്ന് കലയ്ക്കോട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ആർ. ബൈജുവിന് ഓക്സി മീറ്ററുകൾ കൈമാറി. ഒരു ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് പഞ്ചായത്ത് നൂറ് പൾസ് ഓക്സി മീറ്ററുകൾ വാങ്ങിയത്.