പരവൂർ: പൂതക്കുളം പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കലയ്ക്കോട് സ്കൂളിൽ സമൂഹ അടുക്കള പ്രവർത്തനമാരംഭിച്ചു.

കൊവിഡ് രോഗികൾക്ക് രാവിലെയും വൈകിട്ടും ഇവിടെ നിന്നും ഉച്ചയ്ക്ക് ജനകീയ അടുക്കളയിൽ നിന്നും ഭക്ഷണമെത്തിക്കും. ദിവസേന 145 പേർക്കാണ് ഭക്ഷണം എത്തിക്കുന്നത്. കുടുംബശ്രീ അംഗങ്ങളായ ബീന, ബിന്ദു എന്നിവരുടെ നേതൃത്വത്തിലാണ് പാചകം. പഞ്ചായത്ത് പ്രസിഡന്റ് അമ്മിണിഅമ്മ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജയ, സെക്രട്ടറി ഷീജ, ജിജാ സന്തോഷ്, ഷൈജു, മനീഷ്, സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.